വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മരണമടഞ്ഞ മഞ്ജുഷയ്ക്ക് കേരളക്കരയാകെ വേദനയോടെ യാത്രാമൊഴി നൽകുകയാണ്. ഇതിനിടെ കലാഭവൻ മണിയുടെ സഹോദരനായ ആർ.എൽ.വി രാമകൃഷ്ണൻ അപകടം നടക്കുന്നതിന് തൊട്ടു മുൻപ് മഞ്ജുഷ തന്നോട് പറഞ്ഞ ആഗ്രഹം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയുണ്ടായി. അരങ്ങ് എന്ന പ്രതിമാസ പരിപാടിയില്‍ ഒരു പദം ചെയ്യുക എന്ന ആഗ്രഹമായിരുന്നു മഞ്ജുഷയ്ക്ക് ഉണ്ടായിരുന്നത്. ഒരു ദിവസം ഞാൻ എം.എ മോഹിനിയാട്ട വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാൻ ചെന്നപ്പോൾ മഞ്ജുഷ ഒരു സെൽഫി എടുക്കാൻ ആഗ്രഹം പറഞ്ഞിരുന്നു. അത് പ്രകാരം ക്ലാസിലെ കുട്ടികൾ എല്ലാം ചേർന്ന് ഫോട്ടോ എടുത്തു. അതിനു ശേഷം അവർക്കായി ഞാൻ കൊറിയോഗ്രഫി ചെയ്ത ഇരയിമ്മൻ തമ്പി രചിച്ച ഏഹി ഗോപാലകൃഷ്ണ എന്ന പദം പ്രാക്ടീസ് ചെയ്യിപ്പിച്ചു. പ്രാക്ടീസ് കഴിഞ്ഞ് അരങ്ങ് എന്ന പ്രതിമാസ പരിപാടിയിൽ ഞാൻ ഈ പദം ചെയ്തോട്ടെ മാഷെ എന്ന് ചോദിച്ചത് ഇപ്പോഴും മനസ്സിൽ മായാതെ വേദനയോടെ നിൽക്കുന്നു. ഇനി എം.എ ക്ലാസിലേക്ക് ചെല്ലുമ്പോൾ മഞ്ജുഷ ഇല്ല എന്ന യാഥാർത്ഥ്യം മനസിനെ പറഞ്ഞ് പഠിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Read also: ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
പ്രിയശിഷ്യ മഞ്ജുഷ ഓർമ്മയായി.എനിക്ക് കാലടി സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ്
ലക്ചററായി ജോലി കിട്ടിയതു മുതലാണ് മഞ്ജുഷ യെ പഠിപ്പിക്കാനുള്ള അവസരം ഉണ്ടായത്. ക്ലാസിൽ മിടുക്കിയായിരുന്നു മഞ്ജുഷ.ചില നിമിഷങ്ങൾ ദൈവം നമ്മളെ കൊണ്ട് മുൻകൂട്ടി ചെയ്യിക്കും എന്നതു പോലെ.കഴിഞ്ഞ ആഴ്ച ഒരു ദിവസംഞാൻ എം.എ മോഹിനിയാട്ട വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാൻ ചെന്നപ്പോൾ മഞ്ജുഷ ഒരു സെൽഫി എടുക്കാൻ ആഗ്രഹം പറഞ്ഞത്. അത് പ്രകാരം ക്ലാസിലെ കുട്ടികൾ എല്ലാം ചേർന്ന് ഫോട്ടോ എടുത്തു. അതിനു ശേഷം അവർക്കായി ഞാൻ കൊറിയോഗ്രഫി ചെയ്ത ഇരയിമ്മൻ തമ്പി രചിച്ച ഏഹി ഗോപാലകൃഷ്ണ എന്ന പദം പ്രാക്ടീസ് ചെയ്യിപ്പിച്ചു… പ്രാക്ടീസ് കഴിഞ്ഞതിനു ശേഷം അരങ്ങ് എന്ന പ്രതിമാസ പരിപാടിയിൽ ഞാൻ ഈ പദം ചെയ്തോട്ടെ മാഷെ എന്ന് ചോദിച്ചത് ഇപ്പോഴും മനസ്സിൽ മായാതെ വേദനയോടെ നിൽക്കുന്നു. അരങ്ങ് എന്ന പരിപാടിയിൽ ചിലങ്ക അണിയുന്നതിനുള്ള ഒരുക്കത്തിലായിരുന്നു മഞ്ജുഷ .അതിനിടയിലാണ് അപകടത്തിന്റെ രൂപത്തിൽ മരണം പ്രിയശിഷ്യയെ തട്ടിയെടുത്തത്.ഇനി എം.എ ക്ലാസിലേക്ക് ചെല്ലുമ്പോൾ മഞ്ജുഷ ഇല്ല എന്ന യാഥാർത്ഥ്യം മനസിനെ പറഞ്ഞ് പഠിപ്പിക്കേണ്ടിയിരിക്കുന്നു. പ്രിയശിഷ്യയുടെ വേർപാട് ഞങ്ങൾ ഗുരുക്കൻന്മാർക്കും സഹപാഠികൾക്കും വലിയ വേദനയുണ്ടാക്കുന്നു …. വേദനയോടെ പ്രിയ ശിഷ്യയ്ക്ക് യാത്രാമൊഴി……
Post Your Comments