Latest NewsKerala

കമ്പക്കാനം കൂട്ടക്കൊല; പിന്നില്‍ പ്രൊഫഷണല്‍ കൊലയാളികളെന്ന് പോലീസ്

കൂട്ടക്കൊല നടത്തിയ രീതി, ശരീരത്തിലേറ്റ മുറിവുകളുടെ ആഴം

തൊടുപുഴ: കമ്പക്കാനം കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രൊഫഷണല്‍ കൊലയാളികളെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമണ് കമ്പക്കാനത്ത് കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ അര്‍ജുന്‍,ആര്‍ഷ എന്നിവരെ കൊന്ന് വീടിന് പുറകിൽ കുഴിച്ച്‌ മൂടിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി വീട്ടുകാരെ കാണാനില്ലെന്ന പ്രദേശവാസികളുടെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കൂട്ടക്കൊലപാതകത്തിന്റെ ഭീതിപെടുത്തുന്ന കാഴ്ചകളിലേക്ക് നയിച്ചത്.

ALSO READ: കമ്പക്കാനം കൂട്ടക്കൊല: കൊല്ലപ്പെട്ടവര്‍ നയിച്ചത് ദുരൂഹ ജീവിതം; മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും

കുടുംബത്തിന് മന്ത്രവാദവുമായി ബന്ധമുണ്ടായിരുന്നായി മരിച്ച കൃഷ്ണന്റെ സഹോദരന്‍ പോലീസിന് മൊഴിനല്‍കിയത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. വീടിനു സമീപത്തുനിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് നാട്ടുകാര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചത്. പോലീസ് നടത്തിയ തിരച്ചിലിനിടയില്‍ വീടിനുള്ള പലയിടങ്ങളിലായി രക്തം തളംകെട്ടി കിടക്കുന്നത് കണ്ടെത്തി. തുടര്‍ന്ന നടത്തിയ പരിശോധനയില്‍ പിന്‍വശത്തെ പുരയിടത്തില്‍ മണ്ണിട്ട് മൂടിയിരിക്കുന്ന നിലയില്‍ കുഴികള്‍ കണ്ടെത്തുകയും ഇവ പരിശോധിക്കുകയുമായിരുന്നു. നാലൂപേരുടെയും മൃതദേഹം കുഴിച്ചിട്ട നിലിയിലായിരുന്നു

കൂട്ടക്കൊല നടത്തിയ രീതി, ശരീരത്തിലേറ്റ മുറിവുകളുടെ ആഴം, വീടിന് സമീപത്തെ ആട്ടിന്‍ കൂടിന് പിറകിലെ കുഴിയില്‍ മൃതദേഹങ്ങള്‍ ഒന്നിന് മീതെ മറ്റൊന്നായി മണ്ണിട്ട് മൂടിയത് തുടങ്ങിയ കാര്യങ്ങളാണ് സംഭവത്തിന് പിന്നിൽ പ്രൊഫഷണല്‍ കൊലയാളികളാണെന്ന നിഗമനത്തിൽ പോലീസിനെ എത്തിച്ചത്.
പരിശോധനയില്‍ കൊല്ലാനുപയോഗിച്ച ചുറ്റിക, കത്തി, മണ്ണിട്ട് മൂടാന്‍ ഉപയോഗിച്ച തൂമ്പ എന്നിവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മന്ത്രവാദിയായിരുന്ന കൃഷ്ണന്റെ സാമ്പത്തിക ഇടപാടുകളാണോ കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് ആദ്യം പരിശോധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button