ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തില്‍ 50 മൈക്രോണിന്റെ പ്ലാസ്റ്റിക് ബാഗുകളുടെ നിര്‍മ്മാണവും ഉപയോഗവും പൂര്‍ണമായി നിര്‍ത്തി വയ്ക്കാന്‍ ഒരുങ്ങുകയാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ആഗസ്റ്റ് പതിനഞ്ച് മുതല്‍ നിയന്ത്രണം നിലവില്‍ വരും. പ്ലാസ്റ്റിക് കൂടാതെ തെര്‍മോകോള്‍ കപ്പ്, ഗ്ലാസ്സ്, പ്ലേറ്റുകള്‍ തുടങ്ങിയവയ്ക്കും വിലക്ക് ബാധകമാണ്.
2018 ഒക്ടോബര്‍ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് എല്ലാത്തരത്തിലുമുള്ള ഡിസ്പോസിബിള്‍ പോളി ബാഗുകളും നിരോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രകൃതി സംരക്ഷണവും നദി-ജല സ്രോതസ്സുകളും വൃത്തിയായ് സൂക്ഷിക്കുന്നതിനു വേണ്ടിയാണ് ഇത്തുത്തിലുള്ളൊരു തുടക്കവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വരുന്നിരിക്കുന്നത്.
മനുഷ്യന്റെ ആരോഗ്യത്തിനും ,മൃഗങ്ങള്‍ക്കും, പ്രകൃതിക്കും പ്ലാസ്റ്റികിലൂടെ ഉണ്ടാകുന്ന വിപത്ത് മനസസ്സിലാക്കിയാണ് ഈ നീക്കം. പ്രകൃതിയ്ക്ക ദോഷമുണ്ടാക്കുന്നതിനൊപ്പം ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ കഴിക്കുന്ന പശുക്കള്‍ ഉള്‍പ്പെടെ മറ്റ് ജീവികള്‍ക്കും വലിയൊരാപത്താണ് ഇവ ഉണ്ടാക്കുന്നത്. നിരോധനം ഏര്‍പ്പെടുത്തിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കഠിനമായ ശിക്ഷാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
Post Your Comments