പാലക്കാട്: ബഹുനില കെട്ടിടം തകര്‍ന്നുവീണ സംഭവം 7 പേരെ രക്ഷപ്പെടുത്തി. പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപം മൂന്നുനില കെട്ടിടത്തിന്റെ മുകളിലെ രണ്ടുനിലയാണ് തകർന്ന് വീണത്. രണ്ടു സ്ത്രീകളടക്കം ഏഴു പേരെയാണ് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. ഇവരെ ആശുപത്രിയിലേക്കു മാറ്റി.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സരോവര്‍ എന്ന ഹോട്ടലിലെ അറ്റകുറ്റപ്പണിക്കിടെ തൂണുകളിലൊരെണ്ണം തകര്‍ന്നു വീഴുകയും കെട്ടിടത്തിന്റെ ഒരു ഭാഗം നിലംപതിക്കുകയുമായിരുന്നു. 60 വർഷത്തോളം പഴക്കമുള്ള കെട്ടിടം വന്‍ ശബ്ദത്തോടെ വീഴുന്നത് കണ്ട് മറുഭാഗത്തുള്ളവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൊബൈല്‍ കടകള്‍ ഉള്‍പ്പെടെയുള്ളവ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.
Also read : ഇരുനിലക്കെട്ടിടം തകർന്നുവീണു ; കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം
അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന പാലക്കാട് എസ്.പിയുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലാകലക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നു. ജെസി.ബിയുടെ സഹായത്തോടെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്തു വരികയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
Post Your Comments