Latest NewsTechnology

പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നത് പേടിഎം നിര്‍ത്തിവെച്ചു : കാരണമിങ്ങനെ

പേടിഎം പേമെന്‍റസ് ബാങ്ക് മേധാവി രേണു സാഥിയെ നീക്കം ചെയ്യാനും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു

മുംബൈ : പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നത് പേടിഎം നിര്‍ത്തിവെച്ചു. റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പേടിഎം പേമെന്‍റ്സ് ബാങ്ക് മേധാവി രേണു സാഥിയെ നീക്കം ചെയ്യാനും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. പേടിഎം പേമെന്‍റ് ബാങ്കിന് പ്രത്യേകം ഓഫീസ് വേണമെന്നും ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ കൂടുതൽ സുരക്ഷയൊരുക്കണമെന്നുമാണ് റിസർവ്ബാങ്ക് നിർദേശത്തിൽ പറയുന്നത്.

ഇത് പ്രകാരം ജൂണ്‍ 20 മുതല്‍ പുതിയ ഉപയോക്താക്കള്‍ക്ക് പേടിഎമ്മില്‍ അംഗത്വമെടുക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം രേണു സാഥി സ്ഥാനമൊഴിയുകയാണെന്നും കമ്പനിയിൽ തന്നെ പുതിയ സ്ഥാനം വഹിക്കുമെന്നും പേടിഎം അറിയിച്ചു.

Also read : നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവക്കെതിരെ മത്സരിക്കാന്‍ പുതിയ പദ്ധതിയുമായി യൂട്യൂബ്

shortlink

Related Articles

Post Your Comments

Related Articles


Back to top button