Latest NewsTechnology

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവക്കെതിരെ മത്സരിക്കാന്‍ പുതിയ പദ്ധതിയുമായി യൂട്യൂബ്

പണമടച്ചുളള സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തിലേക്ക് ഉപയോക്താക്കളെ മാറ്റുക(യൂട്യൂബ് പ്രീമിയം ) എന്നതാണ് ലക്ഷ്യം

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവക്കെതിരെ മത്സരിക്കാന്‍ പുതിയ പദ്ധതിയുമായി യൂട്യൂബ് . ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം യൂട്യൂബ് ഒറിജിനല്‍സ് എന്ന പ്രോഗ്രാമിംഗ് കോര്‍പ്പറേഷന്‍ ഇന്ത്യയിലേക്ക് കൊണ്ടു വരാനാണ് ഇപ്പോൾ കമ്പനി തയാറെടുക്കുന്നത്. പണമടച്ചുളള സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തിലേക്ക് ഉപയോക്താക്കളെ മാറ്റുക(യൂട്യൂബ് പ്രീമിയം ) എന്നതാണ് ലക്ഷ്യം.

പുതിയ പദ്ധതി പ്രകാരം ഒരു പ്രത്യേക ശൈലിയുടെ പരിധിയില്‍ യഥാര്‍ത്ഥ പ്രോഗ്രാമിംഗ് വരില്ല. ഒന്നിലധികം വിഭാഗങ്ങളായ സംഭാഷണങ്ങള്‍, തിരക്കഥ സീരീസ്, റിയാലിറ്റി സീരീസ്, സംഗീത ഡോക്യുമെന്ററികള്‍ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

യൂട്യൂബിന്റെ റെഡ് സേവനത്തിന് പകരമായാണ് യൂട്യൂബ് പ്രീമിയം അവതരിപ്പിച്ചത്. യൂട്യൂബ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് ഒറിജിനല്‍ സീരീസ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. മുന്‍കൂര്‍ പണം നല്‍കി പ്രീമിയം വരിക്കാരാകുന്നവർക്ക് പരസ്യങ്ങളില്ലാതെ യൂട്യൂബിലെ പാട്ടുകളും വീഡിയോകളും കാണാൻ സാധിക്കും.

Also read : കറുപ്പഴകില്‍ വെസ്പ നോട്ട് 125 സി സി മോഡല്‍ വിപണിയിലെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button