ജലവൈദ്യുതി നിലയങ്ങളും ജലസംഭരണികളും ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ ദൃശ്യങ്ങള്‍ നിരോധിച്ചിട്ടുള്ളതാണെന്നും അത് രാജ്യസുരക്ഷയ്ക്ക് എതിരാണെന്ന താക്കീതുമായി കെഎസ്ഇബി. മാധ്യമങ്ങള്‍ക്ക് നല്‍കിയ ഈ താക്കീതിന്റെ മുഖ്യകാരണം മാതൃഭൂമി ചാനല്‍ പുറത്ത് വിട്ട ഇടുക്കി ഡാമിന്റെ ദൃശ്യങ്ങളാണ്.
Also Read : ഇടുക്കി ഡാം തുറക്കുന്നതിൽ സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് എം.എം.മണി
കൂടാതെ സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി തുടങ്ങിയ ഡാമുകളിലെ തന്ത്രപ്രധാനമായ ഭാഗങ്ങളുടെ ചിത്രങ്ങളും സാങ്കേതിക വിശദീകരണവും അടക്കം ചില മാധ്യമങ്ങളില്‍ വാര്‍ത്തകളുടെ ഭാഗമായി സംപ്രേഷണം ചെയ്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി.
ഇതു സംബന്ധിച്ച് ഡാമുകളുടെ ചുമതലയുള്ള സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് പുറപ്പെടുവിച്ച അറിയിപ്പ്:
ജലവൈദ്യുതി നിലയങ്ങളും ജലസംഭരണികളും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്റ്റ്-1923 അനുസരിച്ച് നിരോധിത മേഖലയില്‍ പെട്ടതായി പ്രഖ്യാപിച്ചിട്ടുള്ളതും അവിടങ്ങളില്‍ ചിത്രങ്ങള്‍ എടുക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും ആക്റ്റ് പ്രകാരം നിരോധിച്ചിട്ടുള്ളതുമാണ്. എന്നാല്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി തുടങ്ങിയ ഡാമുകളിലെ തന്ത്രപ്രധാനമായ ഭാഗങ്ങളുടെ ചിത്രങ്ങളും സാങ്കേതിക വിശദീകരണവും അടക്കം ചില മാധ്യമങ്ങളില്‍ വാര്‍ത്തകളുടെ ഭാഗമായി സംപ്രേഷണം ചെയ്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള നടപടികള്‍ ഒഫീഷ്യല്‍ സീക്രറ്റ്‌സ് ആക്റ്റ്-1923 ന്റെ ലംഘനമാണ്. ആയതിനാല്‍ ജലവൈദ്യുതി നിലയങ്ങളെയും ഡാമുകളെയും മറ്റ് പ്രതിഷ്ഠാപനങ്ങളെയും സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോഴും സംപ്രേഷണം ചെയ്യുമ്പോഴും, രാജ്യസുരക്ഷക്ക് വിഘാതമാകാത്ത തരത്തിലും ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്റ്റ്-1923ന്റെ ലംഘനമില്ലാത്ത തരത്തിലുമുള്ള ചിത്രങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യാനോ പാടുള്ളു എന്ന വിവരം മാധ്യമങ്ങളുടെ ശ്രദ്ധയില്‍. പെടുത്തുകയാണ്. ഇക്കാര്യത്തില്‍ എല്ലാ മാധ്യമ സുഹൃത്തുക്കളുടെയും പൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നു.
Post Your Comments