തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡിൽ കേരളത്തിൽ തങ്ങുന്ന തിരിച്ചയക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. കേരളത്തിലുള്ള 30 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളിൽ ഭൂരിപക്ഷവും ബംഗാളികളാണെന്നും, പശ്ചിമ ബംഗാള്‍, ആസാം എന്നിവിടങ്ങളില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിച്ചാണ് ഇവർ കേരളത്തിൽ എത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ഈ അടുത്തകാലത്തായി ഭീകരപ്രവര്‍ത്തനം ശക്തിപ്പെട്ടുവരുന്നുണ്ട്. ഇതരസംസ്ഥാനക്കാരിൽ ചിലർ ഇവിടുത്തെ വോട്ടര്‍പട്ടികയിലും കടന്നുകൂടിയിട്ടുണ്ടെന്നും, കേരളത്തിലെ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വലിയ ഭീഷണിയാണ് ഇതുണ്ടാക്കാന്‍ പോകുന്നതെന്നും കെ. സുരേന്ദ്രൻ പറയുകയുണ്ടായി.
Read also: രാജ്യസഭാ തെരഞ്ഞെടുപ്പ് : സിപിഎം സ്ഥാനാര്‍ത്ഥിയെ കുറിച്ച് കെ.സുരേന്ദ്രന്
Post Your Comments