Latest NewsKerala

1.4 മീറ്റര്‍കൂടി നിറഞ്ഞാല്‍ റെഡ് അലര്‍ട്ട്; ഇടമലയാര്‍ ഡാം തുറക്കാന്‍ സാധ്യത

കഴിഞ്ഞ 10 മണിക്കൂറിനിടെ ആകെ ഏഴു സെന്റീമീറ്റര്‍ മാത്രമാണ് ഉയര്‍ന്നത്

കൊച്ചി:  ഇടമലയാര്‍ ഡാം തുറക്കാന്‍ സാധ്യത. ഡാമില്‍ 168.5 മീറ്റര്‍ ആയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. റെഡ് അലര്‍ട്ട് പ്രഖ്യാപനത്തിനുശേഷമെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സ്ഥിതിയുള്ളൂവെന്ന് ദുരന്തനിവാരണ വിഭാഗം വ്യക്തമാക്കി. ഇതിനായി മൂവാറ്റുപുഴ താലൂക്ക് ഒഴിച്ചുള്ള മറ്റ് താലൂക്കുകളിലായി 200ഓളം ക്യാമ്പുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

ഡാമില്‍ ജലനിരപ്പ് ബുധനാഴ്ച വൈകിട്ട് 167 മീറ്റര്‍ കവിഞ്ഞതോടെ ഓറഞ്ച് അലര്‍ട്ട് (അതിജാഗ്രത മുന്നറിയിപ്പ്) നല്‍കി. 168.5 മീറ്റര്‍ ആയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് വൈദ്യുതി ബോര്‍ഡ്. ബുധനാഴ്ച വൈകിട്ട് അഞ്ചിന് 167.10 മീറ്ററാണ് രേഖപ്പെടുത്തിയത്. ആകെ സംഭരണശേഷിയുടെ 94.77 ശതമാനം ആയി. 24 മണിക്കൂറിനിടെ ഡാമിലേക്ക് ഒഴുകിയെത്തിയത് 19.95 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്. കഴിഞ്ഞ 10 മണിക്കൂറിനിടെ ആകെ ഏഴു സെന്റീമീറ്റര്‍ മാത്രമാണ് ഉയര്‍ന്നത്. നീരൊഴുക്ക് കുറഞ്ഞതോടെ ജലനിരപ്പിലും വലിയ മാറ്റമുണ്ടാകാനിടയില്ല. ശക്തമായ മഴയുണ്ടായാല്‍ മാത്രമെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

Also Read : ഇടമലയാര്‍ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ജാഗ്രതയോടെ ജനങ്ങള്‍

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിഞ്ഞേ ഡാമിന്റെ ഷട്ടറുകള്‍ തുറക്കു. നാലു ഷട്ടറുകളില്‍ നടുവിലുള്ള ഷട്ടറുകളിലൊന്നായിരിക്കും ആദ്യം തുറക്കുക. ആവശ്യമെങ്കില്‍ നാലു ഷട്ടറും തുറക്കും. 60 സെന്റീമീറ്ററാണ് ഓരോ ഷട്ടറും തുറക്കുക. നാലു ഷട്ടറും ഉയര്‍ത്തിയാല്‍ സെക്കന്‍ഡില്‍ 3012 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുക. റിസര്‍വോയറിലെ അപ്പോഴത്തെ വെള്ളത്തിന്റെ അളവനുസരിച്ചായിരിക്കും പുറത്തേക്കുള്ള വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button