Latest NewsIndia

കരുണാനിധിയെ കാണാനെത്തിയ ഡിഎംകെ പ്രവര്‍ത്തകര്‍ ഹോട്ടലില്‍ കാണിച്ചുകൂട്ടിയ അഴിഞ്ഞാട്ടമിങ്ങനെ

ഇത് പറഞ്ഞതിനു പിന്നാലെ സംഘം ഹോട്ടല്‍ ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ എത്തിയ ഡിഎംകെ പ്രവര്‍ത്തകര്‍ സമീപത്തുള്ള ഹോട്ടലില്‍ നടത്തിയത് അക്രമാസക്തമായ പ്രവര്‍ത്തികള്‍. കടയടയ്ക്കുന്ന സമയത്ത് ബിരിയാണി വിളമ്പാന്‍ വിസമ്മതിച്ച ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഡിഎംകെ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ചെന്നൈ വിരുഗന്പാക്കത്തെ ഹോട്ടലില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം.

രാത്രി പത്തോടെ ഹോട്ടലില്‍ എത്തിയവര്‍, ഡിഎംകെ നേതാക്കളാണെന്നും കരുണാനിധിയെ കാണാന്‍ എത്തിയതാണെന്നും അറിയിച്ച ശേഷം സൗജന്യമായി ബിരിയാണി ആവശ്യപ്പെട്ടു. എന്നാല്‍ രാത്രിയായതിനാല്‍ ഭക്ഷണം തീര്‍ന്നതായി ഹോട്ടലുകാര്‍ മറുപടി നല്‍കി. ഇത് പറഞ്ഞതിനു പിന്നാലെ സംഘം ഹോട്ടല്‍ ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെയിറ്ററെ അക്രമിക്കുന്നതു കണ്ടു തടയാനെത്തിയ മറ്റൊരു ഹോട്ടല്‍ ജീവനക്കാരനും ക്രൂര മര്‍ദനമേറ്റു.

Also Read : കരുണാനിധിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലേക്ക്‌

ഹോട്ടല്‍ ഉടമയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ഡിഎംകെ യുവജന വിഭാഗം സെക്രട്ടറി യുവരാജ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നു പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button