Latest NewsKerala

ഡോ .ബോബി ചെമ്മണൂര്‍ കാരുണ്യവും കരുതലും മാരത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്തു

കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഇ മൊയ്തുമൗലവി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന കാരുണ്യവും കരുതലും എന്ന ആരോഗ്യ പദ്ധതിയുടെ പ്രചരണാര്‍ത്ഥം മാരത്തോണ്‍ സംഘടിപ്പിച്ചു .വന്നേരി ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്ന് ആരംഭിച്ച മാരത്തോണ്‍ 812 കിലോ മീറ്റര്‍ റണ്‍ യുണീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജൂവല്ലേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ .ബോബി ചെമ്മണൂര്‍ ഫ്ളാഗ് ഓഫ് ചെയ്തു .

കിഡ്നി ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാദര്‍ ഡേവിഡ് ചിറമ്മല്‍ പദ്ധതിയെക്കുറിച് വിശദീകരിച്ചു .മാരത്തോണ്‍ എരമംഗലം ,വെളിയക്കോട് ,പാലപ്പെട്ടി വഴി വന്നേരിയില്‍ അവസാനിച്ചു .വിജയികള്‍ക്കുള്ള സമ്മാനദാനം പെരുമ്ബടപ്പ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് വെളിയാറ്റൂര്‍ നിര്‍വഹിച്ചു .വെളിയങ്കോട് ,പെരുമ്ബടപ്പ് പഞ്ചായത്തുകളിലെ ക്യാന്‍സര്‍ ,കിഡ്നി ഹൃദ്രോഹികളെ കണ്ടെത്തി അവരുടെ ചികിത്സയും തുടര്‍ പരിചരണവും ഉറപ്പാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമാണ് കാരുണ്യവും കരുതലും പദ്ധതി എന്ന് ഭാരവാഹികള്‍ അറിയിച്ചു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍ പെരുമ്ബടപ്പ് പഞ്ചായത്ത് പ്രസിഡന്റ് അനസ് മാസ്റ്റര്‍ ,വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് പ്രേമജ തുടങ്ങിയവര്‍ പങ്കെടുത്തു .
..

shortlink

Related Articles

Post Your Comments

Related Articles


Back to top button