ലഖ്‌നൗ: ഔദ്യോഗിക വസതിയില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ ബംഗ്ലാവ് കേടുവരുത്തുകയും, സാധനങ്ങള്‍ മോഷടിക്കപ്പെടുകയും ചെയ്തുവെന്ന പരാതിയില്‍ യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ നടപടി. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് അഖിലേഷ് യാദവ് ഒഴിഞ്ഞ സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്നും വസ്തുവകകള്‍ മോഷണം പോയെന്നും പലതും നശിപ്പിക്കപ്പെട്ടെന്നുമുള്ള പരാതിയിന്‍മേല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവര്‍ണര്‍ രാം നായികിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എസ്റ്റേറ്റ് ഡിപാര്‍ട്മെന്റ് തയ്യാറാക്കിയ 266 പേജ് റിപ്പോര്‍ട്ടില്‍ അഖിലേഷ് യാദവിനെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
അഖിലേഷില്‍ നിന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാനും കേടുവരുത്തിയ ബംഗ്ലാവ് പുതുക്കിപ്പണിയാനും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടതായാണ് സൂചന. സര്‍ക്കാര്‍ ബംഗ്ലാവ് നശിപ്പിച്ച അഖിലേഷ് യാദവിന്റെ സംഘത്തിന്റെയു മനോഭാവത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ലഖ്‌നൗവിലെ വിക്രമാദിത്യ മാര്‍ഗിലെ ബംഗ്ലാവാണ് അഖിലേഷ് ഒഴിഞ്ഞത്. ബംഗ്ലാവിലെ എ.സി. നീക്കംചെയ്ത നിലയിലും ഭിത്തിയും തറയും പൊട്ടിയ നിലയിലുമുള്ള ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. പൊട്ടിയ ടൈലുകളും ലൈറ്റുകളും കൊണ്ട് എന്തുചെയ്യാനാണെന്ന് എന്നായിരുന്നു ബിജെപി നേതാക്കളുടെ ചോദ്യം.
എന്നാല്‍ ഔദ്യോഗിക ബംഗ്ലാവിലേക്ക് താമസം മാറിയ ശേഷം താന്‍ ആണ് അവിടുത്തെ നിര്‍മാണ പ്രവൃത്തികള്‍ പലതും നടത്തിയതെന്നും വീടൊഴിയുമ്പോള്‍ എന്താണ് എടുക്കേണ്ടതെന്ന് തന്റെ സ്വാതന്ത്ര്യമാണെന്നും ഉള്ള പരിഹാസ്യമായ വിശദീകരണമാണ് അഖിലേഷ് യാദവ് നടത്തിയത്. ബംഗ്ലാവിനുള്ളില്‍ താന്‍ പണി കഴിപ്പിച്ച ചെറിയ ക്ഷേത്രമുണ്ടെന്നും അത് തനിക്ക് തന്നെ തിരികെ തരണമെന്നും അതിന് സര്‍ക്കാരിന് കഴിയുമോയെന്നും അഖിലേഷ് ചോദിച്ചിരുന്നു.
Post Your Comments