ഹൈദരാബാദ്: ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ എന്‍ജിന് തീ പിടിച്ചു. 145 യാത്രക്കാരുമായി കുവൈത്തില്‍ നിന്ന് ഹൈദരാബദിലേക്ക് വന്ന ജസീറ എയര്‍വേഴ്‌സ് വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരുടെയും ജീവൻ രക്ഷിച്ചത്. തീ പടരുന്നത് മനസ്സിലാക്കിയ പൈലറ്റ് ഉടന്‍ എഞ്ചിന്‍ ഓഫ് ചെയ്യുകയായിരുന്നു. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്.
ALSO READ: വധുവിനെയും വഹിച്ചെത്തിയ ഹെലിക്കോപ്ടര്‍ ലാന്‍ഡിങ്ങിനിടെ തകർന്ന് വീണു
ഇന്നലെ പുലര്‍ച്ചെ പുറപ്പെട്ട വിമാനം ടാക്‌സി വേയിലേക്ക് നീക്കുന്നതിനിടേയാണ് എഞ്ചിനില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ തന്നെ പൈലറ്റ് വിമാനത്തിന്റെ എഞ്ചിന്‍ ഓഫ് ചെയ്‌തു. അഗ്നിശമന സേനയെ വിവരമറിയിച്ചെങ്കിലും അവര്‍ എത്തിയപ്പോഴേക്കും തീ അണഞ്ഞിരുന്നു. സാങ്കേതിക തകരാറാമ് തീപിട്ടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments