Latest NewsKerala

അമ്മയിലും, സിനിമ രംഗത്തും ഉണ്ടായ വിവാദങ്ങളില്‍ സംശയത്തിന് അതീതമായി നിലപാട് വ്യക്തമാക്കി മഞ്ജു വാര്യര

വ്യക്തിബന്ധങ്ങൾക്കു സംഘടനയോ നിയമാവലിയോ ഒന്നും തടസ്സമാകുമെന്നും ഞാൻ കരുതുന്നില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അമ്മയിലും, സിനിമ രംഗത്തും ഉണ്ടായ വിവാദങ്ങളില്‍ മൌനത്തിലായിരുന്നു നടി മഞ്ജു വാര്യര്‍. എന്നാല്‍ ഇത് ആദ്യമായി ഈ കാര്യത്തില്‍ മഞ്ജു മനസ് തുറന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് മഞ്ജുവിന്‍റെ പ്രതികരണം. ഓണ്‍ലൈനില്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മഞ്ജുവിന്‍റെ വീഡിയോകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്‍റെ അടിയില്‍ ചിലര്‍ മഞ്ജു ആര്‍ക്കൊപ്പമാണെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു ഇതിനോടുള്ള മറുപടി എന്ന നിലയിലാണ് മഞ്ജുവിന്‍റെ പ്രതികരണം.

‘ഈ ബഹളങ്ങളും ആരവങ്ങളും എല്ലാം കഴിഞ്ഞാലും. അതു പ്രഖ്യാപിക്കാൻ ഹാഷ് ടാഗുകളുടെ ആവശ്യവുമില്ല. വിവാദങ്ങളും ചർച്ചകളും വരികയും പോകുകയും ചെയ്യും. അതുമായൊന്നും ഇതിനെ കൂട്ടിക്കുഴയ്ക്കാൻ എനിക്കാകില്ല. നിലപാട് എന്നും ഒന്നേ ഉണ്ടായിട്ടുള്ളൂ. അത് അവളോടൊപ്പം തന്നെ. അത് എന്നും ആവര്‍ത്തിച്ച്‌ ഉറക്കെ പ്രഖ്യാപിക്കേണ്ട ഒന്നാണെന്നു തോന്നിയിട്ടില്ല. അത് അവള്‍ക്കറിയാം. എന്നെയും അവളെയും അടുത്തറിയുന്ന എല്ലാവര്‍ക്കും അറിയാം. ഞങ്ങളുടേത് ലൈക്കുകളും ഹാഷ് ടാഗുകളും ഉണ്ടാകുന്നതിനു മുമ്പുള്ള ഹൃദയബന്ധമാണ്. അത് എന്നും ഉണ്ടാകും.’-ഇതാണ് മഞ്ജുവിന്റെ നിലപാട് പ്രഖ്യാപനം.

സംഘടനകളിൽ എടുക്കേണ്ട നിലപാട് അതാത് സമയത്ത് എടുത്തിട്ടുണ്ട്. വ്യക്തിബന്ധങ്ങൾക്കു സംഘടനയോ നിയമാവലിയോ ഒന്നും തടസ്സമാകുമെന്നും ഞാൻ കരുതുന്നില്ല മഞ്ജു ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.ആലപ്പുഴയില്‍ ദുരിതബാധിത പ്രദേശത്തുള്ളവരെ കാണാന്‍ പോയ വിഡിയോയും വാര്‍ത്തയും ചിത്രങ്ങളും മനോരമ ഓണ്‍ലൈനില്‍ ആയിരക്കണക്കിനാളുകള്‍ ഷെയര്‍ ചെയ്തപ്പോഴാണു മഞ്ജുവിനോടു പലരും അവളോടൊപ്പമല്ലെ എന്നുകൂടി ചോദിച്ചത്. കമന്റു ചെയ്ത പലരും ആലപ്പുഴ യാത്രയുടെ വേദന പങ്കുവച്ചപ്പോള്‍ത്തന്നെ ചിലര്‍ അവളോടൊപ്പമല്ലെ എന്നു കൂടി ചോദിക്കുകയായിരുന്നു. ഇതോടെയാണ് മനസ്സ് തുറന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button