തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ തിരുവനന്തപുരത്ത് 73 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. നാലു വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകളില്‍നിന്ന് വെള്ളം ഇറങ്ങിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം താലൂക്കില്‍ മണക്കാട്, വഞ്ചിയൂര്‍ എന്നിവിടങ്ങളില്‍ തുറന്നിരുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ പിരിച്ചുവിട്ടു.
Also Read : തൊടുപുഴ കൂട്ടക്കൊല വളരെ ആസൂത്രിതം : കൊല നടന്നത് കനത്ത മഴ ദിവസം രാത്രിയില്‍
ഇതുവരെ 13 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ജില്ലയില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിലുള്ളത്. നെയ്യാറ്റിന്‍കര താലൂക്കില്‍ കോട്ടുകാല്‍ അടിമലത്തുറ മരിയനഗര്‍ കോണ്‍വെന്റില്‍ മൂന്നു കുടുംബങ്ങളിലെ ഏഴു പേരും ചിറയിന്‍കീഴ് താലൂക്കിലെ അഞ്ചുതെങ്ങ് വിവിഎല്‍പിഎസില്‍ 35 കുടുംബങ്ങളിലെ 119 പേരുമുണ്ട്.
Post Your Comments