തിരുവനന്തപുരം: അടുത്തവർഷം നടക്കാനിരിക്കുന്ന എസ‌്‌എസ‌്‌എല്‍സി പരീക്ഷകളുടെ തീയതികൾ നീട്ടാൻ സാധ്യത. അധ്യയനവർഷത്തിൽ ഉണ്ടായ മഴക്കെടുതിയും കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയും കാരണമാണ് എസ‌്‌എസ‌്‌എല്‍സി പരീക്ഷകൾ നീട്ടുന്നത്.
മാര്‍ച്ച‌് അവസാനവാരം ആരംഭിച്ച‌് ഏപ്രില്‍ ആദ്യവാരം അവസാനിപ്പിക്കുന്ന വിധത്തില്‍ ടൈംടേബിള്‍ ക്രമീകരിക്കാനാണ‌് വിദ്യാഭ്യാസവകുപ്പ‌് ആലോചന. ഇതു സംബന്ധിച്ച ശുപാര്‍ശ വ്യാഴാഴ‌്ച ചേരുന്ന ക്യുഐപി യോഗത്തില്‍ മുന്നോട്ടുവയ‌്ക്കും.
Read also:ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ഒരു അധ്യയനവര്‍ഷത്തില്‍ കുറഞ്ഞത‌് 200 പ്രവൃത്തി ദിനം ഉറപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ സ‌്കൂള്‍ തുറക്കുന്നതിനുമുമ്പുതന്നെ ക്രമീകരണം നടത്തിയിരുന്നു . എന്നാല്‍, നിപാ വൈറസ‌് ബാധയെത്തുടര്‍ന്ന‌് മലപ്പുറം, കോഴിക്കോട‌്, വയനാട‌് റവന്യൂ ജില്ലയിലും തലശേരി വിദ്യാഭ്യാസ ജില്ലയിലും സ‌്കൂള്‍ തുറന്നത‌് രണ്ടാഴ‌്ചയോളം വൈകിയാണ‌്. അതിരൂക്ഷമായ കാലവര്‍ഷത്തില്‍ എല്ലാ ജില്ലയിലും നിരവധി പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റുന്നത്.
Post Your Comments