ജലാലാബാദ്: സര്‍ക്കാര്‍ മന്ദിരത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം. അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ സര്‍ക്കാര്‍ മന്ദിരത്തില്‍ അഭയാര്‍ഥി പ്രശ്നം കൈകാര്യം ചെയ്യുന്ന ഡിപ്പാര്‍ട്ടുമെന്റ് സ്ഥിതിചെയ്യുന്ന മന്ദിരത്തില്‍ യോഗം നടക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്.
തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നതായും പ്രവേശന കവാടത്തില്‍ ചാവേര്‍ ഭടന് കാര്‍ബോംബ് സ്ഫോടനവും നടത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Also Read : കാര്‍ ബോംബ് സ്ഫോടനത്തിൽ ആറ് പേര്‍ക്ക് ദാരുണാന്ത്യം
Post Your Comments