കണ്ണൂർ : റെയിൽവേ സ്റ്റേഷനിലെത്തി യാത്രക്കാരുടെ പണം തട്ടാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി മജീര്‍ നായിക്ക് (35) ആണ് പിടിയിലായത്.
കോഴിക്കോട് അഴിയൂര്‍ സ്വദേശി ജെ.കെ.സനീർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി നടന്നുപോകുമ്പോഴാണ് പ്രതി മോഷണ ശ്രമം നടത്തിയത്. സനീർ ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്നവരും റെയിൽവേ പോലീസും ഓടിക്കൂടി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കൊപ്പം ഉണ്ടായിരുന്ന മറ്റു പ്രതികൾ ഓടി രക്ഷപ്പെട്ടു.
Read also:ഭാര്യയെ തീകൊളുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു ; ഭാര്യ രക്ഷപ്പെട്ടു
പോലീസ് കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കൂട്ടുപ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.
Post Your Comments