Latest NewsKerala

റെയില്‍വേ സ്റ്റേഷനില്‍ മോഷണശ്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

കണ്ണൂർ : റെയിൽവേ സ്റ്റേഷനിലെത്തി യാത്രക്കാരുടെ പണം തട്ടാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ഒ​ഡീ​ഷ സ്വ​ദേ​ശി മ​ജീ​ര്‍ നാ​യി​ക്ക് (35) ആണ് പിടിയിലായത്.

കോ​ഴി​ക്കോ​ട് അ​ഴി​യൂ​ര്‍ സ്വ​ദേ​ശി ജെ.​കെ.സ​നീ​ർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി നടന്നുപോകുമ്പോഴാണ് പ്രതി മോഷണ ശ്രമം നടത്തിയത്. സ​നീ​ർ ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്നവരും റെയിൽവേ പോലീസും ഓടിക്കൂടി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കൊപ്പം ഉണ്ടായിരുന്ന മറ്റു പ്രതികൾ ഓടി രക്ഷപ്പെട്ടു.

Read also:ഭാര്യയെ തീകൊളുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു ; ഭാര്യ രക്ഷപ്പെട്ടു

പോലീസ് കസ്റ്റഡിയിൽ കഴിയുന്ന പ്ര​തി​യെ ചോദ്യം ചെയ്തുവരികയാണ്. കൂട്ടുപ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button