എറണാകുളം: കനത്ത മഴയെത്തുടർന്ന് ഇടമലയാര്‍ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ഡാമിലെ ജലനിരപ്പ് 167 മീറ്റര്‍ ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് കെ.എസ്.ഇ.ബിയുടെ ഡാം സേഫ്റ്റി വിഭാഗം ചീഫ് എഞിനീയറുടെ നടപടി. 169 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണ ശേഷി.
Read also:ചിട്ടി നടത്തി പണം തട്ടിയ സ്ഥാപന ഉടമകള്‍ പിടിയിൽ
ജലനിരപ്പ് 165 മീറ്റര്‍ എത്തിയപ്പോള്‍ ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ശക്തമായ മഴയും നീരൊഴുക്കും കാരണം ഇന്ന് പുലര്‍ച്ചെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 168.5 മീറ്ററിലേക്ക് ജനനിരപ്പ് ഉയര്‍ന്നാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഡാമിന്റെ താഴെയുള്ള ഭാഗങ്ങളില്‍ താമസിക്കുന്നവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും കെഎസ്ഇബി നിര്‍ദ്ദേശം നല്‍കി.
Post Your Comments