Latest NewsInternational

വെള്ളപ്പൊക്കം; 12 മരണം, 148000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

മ്യാന്‍മര്‍: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേര്‍ മരിച്ചു. ഏകദേശം 1,48,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 94000 പേരെ 157 ക്യാംപുകളിലായി അഭയം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മരണമടഞ്ഞവരില്‍ 3 സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. മ്യാന്‍മറിലെ ബാഗോ പ്രവിശ്യയിലാണ് വെള്ളപ്പൊക്കമുണ്ടായത്. ഇതിനിടെ മഴയോടൊപ്പം, നാല് പ്രവിശ്യകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button