![MISSING MALAYALI EXPAT DEAD BODY FOUND](/wp-content/uploads/2018/08/malayali-expat.jpg)
യുഎഇ: യുഎഇയിൽ നിന്ന് കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടെത്തി. രണ്ട് മാസങ്ങൾക്ക് മുൻപാണ് മൊയ്ദീനെ കാണാതായത്. കഴിഞ്ഞ അഞ്ച് വർഷമായി അബുദാബിയിൽ ജോലി ചെയ്ത് വരികയായിരുന്നു മൊയ്ദീൻ. ഒരു വർക്ക്ഷോപ്പിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. കടലിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ALSO READ: ബഹ്റൈനിൽ പ്രവാസി മലയാളി മരിച്ച നിലയിൽ
മാർച്ചിൽ മൊയ്ദീന് ജോലി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഇയാളുടെ തൊഴിൽ വിസയുടെ കാലാവധിയും കഴിഞ്ഞു. ഇതോടെ മറ്റ് ചില ജോലികൾ ചെയ്ത് കഴിഞ്ഞുകൂടുകയായിരുന്നുമൊയ്ദീൻ. ഇതിന് ശേഷവും ഇയാൾ വീട്ടിൽ വിളിച്ചിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം മൊയ്ദീൻ വീട്ടിലേക്ക് വിളിക്കാതാകുകയായിരുന്നു. റമദാനായിട്ടും വിളിക്കാതായതോടെയാണ് വീട്ടുകാരിൽ സംശയം ഉണ്ടായത് രണ്ട് മാസങ്ങൾക്ക് ശേഷമാണ് മൊയ്ദീന്റെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തിയത്.
Post Your Comments