വിജയവാഡ: ചാർജിൽ ഇട്ടുകൊണ്ട് ഫോണിൽ സംസാരിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു. വിജയവാഡയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചങ്കു മസ്താൻ റെഡ്ഢി (31) ആണ് മരിച്ചത്. ശാരീരിക വൈകല്യമുള്ള ഇയാൾ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. കുറച്ചു വർഷങ്ങൾക്ക് മുൻപാണ് ഇയാളുടെ മാതാപിതാക്കൾ മരിച്ചത്. വീടിനുള്ളിൽ നിന്ന് കരിഞ്ഞ ഗന്ധം വന്നതിനെ തുടർന്ന് അയൽവാസികൾ വീട് തുറന്നു നോക്കിയപ്പോഴാണ് ഇയാളെ തറയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ALSO READ: ഫോൺ ചാർജിനിട്ട് സംസാരിക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം
പോലീസ് സഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് സമീപത്ത് നിന്ന് പൊട്ടിത്തെറിച്ച നിലയിൽ ഒരു സാംസങ് ഫോൺ പോലീസിന് ലഭിച്ചു. ഇത് സ്മാർട്ട്ഫോൺ അല്ലെന്ന് പോലീസ് പറഞ്ഞു. ചാർജിൽ ഇട്ടുകൊണ്ട് ഫോണിൽ സംസാരിച്ചതിലൂടെ ഷോക്കേറ്റാകാം യുവാവ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Post Your Comments