Festivals

വീണ്ടുമൊരു സ്വതന്ത്ര ദിനം വരവായി ഈ അവസരത്തില്‍ നാം ഓര്‍ക്കേണ്ടത്

ഒത്തരുമ്മയോടെ ഒരൊറ്റ ഇന്ത്യയ്ക്കായി നമുക്ക് പോരാടാം

രാജ്യം 72ആമത് സ്വതന്ത്ര ദിനത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നു. ഈ അവസരത്തിൽ നാം ഇന്നനുഭവിക്കുന്ന സ്വതന്ത്ര്യം നേടി തരാൻ ജീവൻ നൽകിയ മഹാന്മാരെ ഓർക്കേണ്ടിയിരിക്കുന്നു. അന്ന് 1947 ഓഗസ്റ്റ് 14ന് ഇന്ത്യ അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് ജവഹര്‍ലാല്‍ നെഹ്‌റു ന്യൂഡല്‍ഹിയിലെ ചുവപ്പ് കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതോടെയാണ് നീണ്ട വിദേശാധിപത്യത്തില്‍ നിന്ന് ഇന്ത്യ മോചനം നേടിയത്. ശേഷം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന ബഹുമതിയോടെ ലോകരാഷ്ട്രങ്ങള്‍ക്കിടയിൽ നമ്മുടെ രാജ്യം തലയുയർത്തി നിൽക്കുന്നു.

പ്രസ്തുത കാലഘട്ടത്തിൽ മിക്ക ലോകരാജ്യങ്ങളെയും പോലെ ഇന്ത്യയ്ക്കും ഭീകര പ്രവര്‍ത്തനങ്ങൾ പ്രധാന ഭീഷണി ആയി മാറിയിരിക്കുന്നു. അയല്‍‌രാ‍ജ്യത്ത് നിന്നുള്ള ഭീകരര്‍ ഇന്ത്യയിൽ പല ആക്രമണങ്ങൾ നടത്തിയപ്പോഴും ഇന്ത്യ പാലിച്ച സംയമനം ഭീരുത്വമെന്ന് ആരും പറഞ്ഞില്ല. മേഖലയില്‍ സമാധാനം സൃഷ്ടിക്കാനും, പ്രശ്ന പരിഹാരത്തിനായി ഭരണ പ്രതിപക്ഷ അംഗങ്ങൾ ഏകാഭിപ്രായം പുലര്‍ത്തിയതും ഇന്ത്യയ്ക്ക് ലോകരാജ്യങ്ങള്‍ക്ക് ഇടയില്‍ എന്നും മതിപ്പ് നല്‍കുന്നു, ഭീകരതയെ രാജ്യത്തു നിന്നും തുടച്ചു നീക്കാൻ ജാതി, മത സാംസ്കാരിക ഭേദങ്ങളും ഭാഷാ ഭൂപ്രകൃതി വ്യത്യാസങ്ങള്‍ക്കും അതീതമായി ഒത്തരുമ്മയോടെ ഒരൊറ്റ ഇന്ത്യയ്ക്കായി നമുക്ക് പോരാടാം. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമെന്ന മന്ത്രം ലോകത്തിനു കാട്ടികൊടുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button