ബെയ്ജിങ്: ചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്ന് വീട്ടുകാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. സ്‌കൂട്ടര്‍ പൊട്ടിത്തെറിക്കുമ്പോൾ അച്ഛനും മകളും അവരുടെ നായയുമാണ് വീട്ടിലുണ്ടായിരുന്നത്. സ്‌കൂട്ടറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ഇവർ പുറത്തേക്ക് ഓടുകയായിരുന്നു. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് തായ്വാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
വീഡിയോ കാണാം;
Post Your Comments