Latest NewsKerala

ദമ്പതികള്‍ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

പൊന്നമ്മയെ പൊള്ളലേറ്റനിലയിലും സജിയെ തൂങ്ങിമരിച്ച നിലയിലുമാണ് കാണപെട്ടത്

കൊട്ടാരക്കര: ദമ്പതികളെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കുളക്കടയില്‍ സജി എബ്രഹാമും ഭാര്യ പൊന്നമ്മയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. പൊന്നമ്മയെ പൊള്ളലേറ്റനിലയിലും സജിയെ തൂങ്ങിമരിച്ച നിലയിലുമാണ് കാണപെട്ടത്.

പുറത്തുപോയിരുന്ന മകള്‍ തിരികെയെത്തിയാണ് അമ്മ തീകൊളുത്തി മരിച്ച വിവരം ഭാഗികമായി കാഴ്ച ശക്തിയുള്ള സജിയെ അറിയിക്കുന്നത് മടങ്ങി വന്ന സജി വീടിനുള്ളില്‍ കയറി പൊള്ളലേറ്റ പൊന്നമ്മയെ കാണുകയും തുടര്‍ന്ന് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Also Read : ഒരു കുടുംബത്തിലെ ഏഴുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മരണം ബുരാരിയിലെ കൂട്ട മരണത്തിന് സമാനം

കുളക്കട ലക്ഷം വീട് കോളനിയില്‍ എബി സദനത്തിലെ സജി സുഹൃത്ത് ജിജോയുമായി ചങാത്തം കൂടുന്നതിനെ പൊന്നമ്മ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പൊന്നമ്മയുടെ നിലപാടില്‍ വിയോജിച്ച് സജി ജിജോയുമായി പുറത്തുപോയ തക്കം നോക്കി പൊന്നമ്മ തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button