പാറ്റ്ന: 110 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരിക്ക് അത്ഭുതകരമായ രക്ഷപെടൽ. ബിഹാറിലെ മുന്ഗര് ജില്ലയില്‍ മുര്ഗിയചോക്കിലാണ് സംഭവം. അമ്മ വീട്ടിലെത്തിയ സന്നോ എന്ന മൂന്ന് വയസുകാരിയാണ് കളിച്ചുകൊണ്ടിരിക്കുമ്പോൾ കുഴൽക്കിണറിൽ വീണത്. വീഴ്ചയില്‍ 45 താഴ്ചയില്‍ കുട്ടി തങ്ങിനിന്നത് മൂലമാണ് കുട്ടിയെ രക്ഷപെടുത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ ചെറിയ കുഴല്‍ ഉപയോഗിച്ച് കുട്ടിക്ക് ഓക്സിജന്‍ നല്‍കിയിരുന്നു. ഒന്നര ദിവസത്തെ പരിശ്രമത്തിനു ശേഷമാണ് സന്നോയെ പുറത്തെടുക്കാനായത്.
Read also: രണ്ടുവയസുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണു
Post Your Comments