![3-year-old girl falls into 110-foot borewell](/wp-content/uploads/2018/08/3-year-old-girl-falls-into-110-foot-borewell.jpg)
ബീഹാര്‍ : 110 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ട മൂന്ന് വയസുകാരിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ബീഹാറിലെ മുന്ഗര് ജില്ലയില്‍ കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞായിരുന്നു സംഭവം ഉണ്ടയത്. കുട്ടിയെ രക്ഷിക്കാന്‍ ഇനിയും നാലു മണിക്കൂറെടുക്കുമെന്ന സംസ്ഥാന ദുരന്തനിവാരണ ഫണ്ട് (എസ്ഡിആര്‍എഫ്) ഉദ്യോഗസ്ഥന് സഞ്ജീവ് കുമാര്‍ പറഞ്ഞു.
ALSO READ: കുഴല്‍ക്കിണറില്‍ വീണ നാല് വയസുകാരനെ പുറത്തെടുത്തത് 35 മണിക്കൂറിന് ശേഷം
കുട്ടിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്നലെ മുതല്‍ നടന്നുവരികയാണ്. ഏഴ് അടി കൂടുതല്‍ ഇനി കുഴിക്കണം. കുട്ടി കൂടുതല്‍ താഴ്ച്ചയിലേക്ക് പോയിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഓക്സിജന്‍ കിറ്റും കുട്ടിയുടെ സുരക്ഷയ്ക്കായി എല്ലാ ക്രമീകരണങ്ങളും രക്ഷാസംഘം ഒരുക്കിയിട്ടുണ്ട്.
Post Your Comments