മുംബൈ: റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ കിടന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷിച്ചു. മുംബൈയിലെ കുര്‍ള റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. മുംബയ് സ്വദേശി നരേന്ദ്ര ദാംജി കൊടെക്കറാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കുടുംബപ്രശ്നനങ്ങളെ തുടർന്നാണ് സംഭവമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.
ALSO READ: ദുബായില്‍ ഭാര്യയെ കുത്തിക്കൊന്ന് പ്രവാസി ജീവനൊടുക്കാന്‍ ശ്രമിച്ചു
#WATCH: A man was saved by Railway Protection Force (RPF) personnel & other passengers after he attempted to commit suicide at #Mumbai‘s Kurla railway station. (30.07.2018) (Source: CCTV) pic.twitter.com/6Yz5WB2Tsw
— ANI (@ANI) July 30, 2018
സംഭവത്തിന്റെ ദൃശ്യങ്ങള്‍ റെയില്‍ സ്റ്റേഷനിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. ട്രെയിൻ വരുകയാണെന്ന് മനസിലാക്കിയ ഇയാൾ ട്രാക്കിൽ ഇറങ്ങിക്കിടക്കുകയായിരുന്നു. ഇത് കണ്ട യാത്രക്കാർ ഉടൻ തന്നെ ട്രാക്കിലേക്ക് ചാടിയിറങ്ങുകയും ഇയാളെ പിടിച്ചു മാറ്റുകയായിരുന്നു. ഇയാളുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും കൗണ്‍സിലിംഗിന് ശേഷം സുരക്ഷിതമായി വീട്ടില്‍ എത്തിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Post Your Comments