കൊച്ചി : സോഷ്യൽ മീഡിയയിലൂടെ വ്യജ ആരോപണങ്ങൾ നടക്കുന്നുവെന്ന പരാതിയുമായി കേരളത്തിലെ പ്രമുഖ കറി പൗഡർ കമ്പനിയായ ഈസ്റ്റേണ്‍ ഹൈക്കോടതിയിൽ. കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക് , വാട്ട്സാപ്പ് , യുട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയകൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.
ഈ വിഷയത്തിൽ കൈക്കൊള്ളാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസ്ഥാന വിവരസാങ്കേതികവിദ്യാ വകുപ്പു സെക്രട്ടറിയുമായി കൂടിയാലോചിച്ച ശേഷം സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോടു ഹൈക്കോടതി നിർദേശിച്ചു.
സമൂഹ മാധ്യമങ്ങൾ കമ്പനിയുടെ പേരിന് കളങ്കം വരുത്തുന്നുവെന്ന് ഈസ്റ്റേൺ സമർപ്പിച്ച റിട്ട് പെറ്റീഷനിൽ ചൂണ്ടികാട്ടിയിരുന്നു. ഇക്കാര്യത്തിൽ നിർമാതാക്കളുടെ നിവേദനങ്ങളിൽ നടപടിയെടുക്കാൻ ഇടനിലക്കാരായ സമൂഹമാധ്യമങ്ങൾ പരാജയപ്പെട്ടതായും ഈസ്റ്റേൺ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് കമ്പനി കോടതിയെ സമീപിച്ചത്.
Post Your Comments