കരുവാരക്കുണ്ട്: വിദ്യാര്‍ത്ഥിനിക്കുനേരെ തെരുവ് നായ്ക്കളുടെ ആക്രമണം. നായ്ക്കളിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനായി കിഴക്കേതല ബസ് സ്റ്റാന്‍ഡിനു സമീപത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. സംഭവം കണ്ട ചുമട്ടുതൊഴിലാളികളാണ് വിദ്യാര്‍ത്ഥിനിയെ നായ്ക്കളുടെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തിയത്.
ALSO READ: ആശുപത്രിയില്‍ തെരുവുനായ ആക്രമണം; 10 പേര്‍ക്ക് പരിക്ക്
ഈ സ്ഥലത്ത് തെരുവുനായകളുടെ ആക്രമണം കൂടി വരികയാണെന്ന് നാട്ടുകാർ പറയുന്നു. പുലര്‍ച്ചെ മദ്രസയില്‍ പോകുന്ന കുട്ടികളും ആക്രമണം നേരിട്ടിട്ടുണ്ട്. വാഹനങ്ങളുടെ മുന്നിലേക്ക് പാഞ്ഞു വരുന്ന നായ് കൂട്ടങ്ങളില്‍ നിന്നും രക്ഷപെടുന്നതിനിടയിലുണ്ടാകുന്ന വീഴ്ചയില്‍ പലര്‍ക്കും ഗുരുതര പരിക്കേല്‍ക്കാറുണ്ട്. ഇത്തരം സംഭവങ്ങൾ പതിവായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Post Your Comments