നോയിഡ: ലഖ്നോവിലെ ലുലു മാളിൽ അയ്യായിരം പേർക്ക് നേരിട്ടും പതിനായിരം പേർക്ക് പരോക്ഷമായും തൊഴിൽ നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. യുപിയിൽ 60,000 കോടി രൂപയ്ക്കുള്ള 81 പദ്ധതികൾക്കു പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഖ്നോവിലെ മാൾ നിശ്ചയിച്ചതിലും മുമ്പേ പൂർത്തികരിക്കുമെന്നും ലഖ്നൗവിന് പുറമെ നോയിഡയിലും വാരണാസിയിലും ലുലു മാളുകൾ നിർമിക്കുമെന്നും .യൂസഫലി വ്യക്തമാക്കി. രണ്ടായിരം കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിക്കുന്ന ലഖ്നൗ ലുലു മാൾ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളാണ്.
Post Your Comments