ആലപ്പുഴ: കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധിപ്രഖ്യാപിച്ചത്. ചമ്ബക്കുളം, കൈനകരി, പുളിങ്കുന്ന്, നെടുമുടി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
ALSO READ: കനത്ത മഴ; തലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
മഴ കനത്തതോടെ ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി നാശനഷ്ടങ്ങളും അപകടങ്ങളുമാണ് ജില്ലകളില്‍ ഉണ്ടായിരിക്കുന്നത്. ജനങ്ങൾക്ക് ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനായിട്ടില്ല.
മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലേയും ഏഴു പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപുച്ചിട്ടുണ്ട് . കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്നു, കോളയാട്, ചിറ്റാരിപറമ്ബ് എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
Post Your Comments