
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാരുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശി മണിക് റോയിയുടെ ആശ്രിതര്‍ക്ക് തൊഴില്‍ നൈപുണ്യ വകുപ്പ് രണ്ടുലക്ഷം രൂപ സഹായം അനുവദിച്ചു. കൊല്ലം അഞ്ചലിൽ കഴിഞ്ഞ മാസം 24നായിരുന്നു മോഷണകുറ്റം ആരോപിച്ച് മണിക്കിനെ മര്‍ദ്ദിച്ചത്. തുടർന്ന് അദ്ദേഹം തലയ്‌ക്കേറ്റ ക്ഷതം മൂലം മരിക്കുകയായിരുന്നു.
Also Read: ഉദ്ഘാടനം ചെയ്യാന്‍ ദിവസങ്ങള്‍ ബാക്കി നിൽക്കെ മെട്രോ സ്റ്റേഷൻ വെള്ളത്തിൽ
കുടംബത്തിന്റെ ഏക വരുമാനശ്രോതസ്സ് അദ്ദേഹമാണെന്നതും ആശ്രിതരുടെ സാമ്പത്തികാവസ്ഥയും പരിഗണിച്ച് കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയുടെ ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. ധനസഹായം മണിക് റോയിയുടെ യഥാര്‍ത്ഥ ആശ്രിതര്‍ക്ക് തന്നെ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് കേരള കെട്ടിട തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Post Your Comments