കുറ്റിപ്പുറം: പൊന്നാനി സ്വദേശിയായ യുവതി കണ്ണൂര്‍ സ്വദേശിയായ യുവാവുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു. സൗഹൃദം ഒടുവിൽ പ്രണയത്തിന് വഴിമാറി. പ്രണയം കലശലായതോടെ ഇരുവരും കണ്ടുമുട്ടാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കുറ്റിപ്പുറത്ത് വെച്ച് കണ്ടുമുട്ടാം എന്ന ധാരണയിലെത്തി. ഇത് പ്രകാരം ഇരുവരും കുറ്റിപ്പുറത്തെ പാര്‍ക്കില്‍വെച്ച് കണ്ടുമുട്ടുകയും ചെയ്തു.
ALSO READ: ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിയെ വധിക്കാൻ ഫേസ്ബുക്കിലൂടെ ആഹ്വാനം
ഈ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യക്ക് തുനിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രണയ ബന്ധത്തില്‍ നിന്ന് കാമുകന് പിന്മാറുന്നതായി തോന്നിത്തുടങ്ങിയതാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. കഴിഞ്ഞദിവസം രാവിലെ ചെമ്പിക്കലിനടുത്താണ് യുവതി ജീവനൊടുക്കാന്‍ റെയില്‍പ്പാളത്തിലെത്തിയത്. റെയില്‍പ്പാളത്തിലൂടെ നടക്കുന്ന യുവതിയെക്കണ്ട് സംശയംതോന്നിയ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. രക്ഷപെടുത്തിയ പെണ്‍കുട്ടിയോട് കാര്യങ്ങല്ള് തിരക്കിയപ്പോഴാണ് പ്രണയനൈരാശ്യത്തിന്റെ കഥ പുറത്തുവന്നത്. വീട്ടുകാരെ വിവരമറിയിച്ച പൊലീസ് പിന്നീട് യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
Post Your Comments