![](/wp-content/uploads/2018/07/boy-died.jpg)
കോട്ടയം: മാതാപിതാക്കളോടൊപ്പം കുടുംബ സുഹൃത്തിന്റ വീട്ടിലെത്തിയ രണ്ടുവയസുകാരൻ വീട്ടുമുറ്റത്തെ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു. ചമ്പക്കര ബുധനാകുഴി കുന്നേല്‍ അനീഷ് ദേവസ്യായുടെ മകന്‍ ഡാനി (2) ആണ് മരിച്ചത്. വീടിന്റ തിണ്ണയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിൽ പിൻവശത്തുള്ള നീന്തൽകുളത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read also: കൂത്താട്ടുകുളത്ത് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
Post Your Comments