Latest NewsGulf

യാത്രക്കാരെ ദുരിതത്തിലാഴ്ത്തി വിമാനം 10 മണിക്കൂര്‍ വൈകി

കാഠ്മണ്ഡു: യാത്രക്കാരെ ദുരിതത്തിലാഴ്ത്തി ദുബായ് വിമാനം പത്ത് മണിക്കൂര്‍ വൈകി. പൈലറ്റ് മദ്യപിച്ച് ജോലിക്കെത്തിയത് കാരണമാണ് ഫ്‌ളൈ ദുബായ് വിമാനം 10 മണിക്കൂറിലേറെ വൈകിയത്.. ഇതേ തുടര്‍ന്ന് കാഠ്മണ്ഡുവില്‍ നിന്ന് ദുബായിലേക്ക് സര്‍വ്വീസ് നടത്തുന്ന വിമാനമാണ് പൈലറ്റിന്റെ അനാസ്ഥയെ തുടര്‍ന്ന് പറക്കാന്‍ വൈകിയത്.

വിമാനം പറത്താനെത്തിയ പൈലറ്റ് അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് ജീവനക്കാര്‍ തന്നെയാണ് കണ്ടെത്തിയത്. ഇക്കാര്യം അധികൃതരെ അറിയിച്ചതോടെ പൈലറ്റിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. രക്തത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ ആല്‍ക്കഹോള്‍ അംശം കണ്ടെത്തിയതോടെ വിമാനം പറത്താന്‍ ഇയാളെ അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ തീരുമാനിച്ചു. ഇതോടെയാണ് വിമാനം അനിശ്ചിതമായി വൈകിയത്.

Read Also : 100 യാത്രക്കാരുമായി പോയ വിമാനം അടിയന്തിരമായി നിലത്തിറക്കി

യാത്രക്കാരോട് ഫ്‌ളൈ ദുബായ് അധികൃതര്‍ മാപ്പപേക്ഷിച്ചു. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ അല്‍പ്പം പോലും വിട്ടുവീഴ്ച കാണിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ജീവനക്കാര്‍ ജോലി സമയത്ത് മദ്യപിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയും എടുക്കും.

വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ ആദ്യപരിഗണന നല്‍കുന്നതെന്ന് ഫ്‌ളൈ ദുബായ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button