തിരുവനന്തപുരം: ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ. ശ്രീധരന്‍പിള്ളയുടെ പേര് നിര്‍ദേശിക്കപ്പെട്ടതായി സൂചന. അധ്യക്ഷ സ്ഥാനത്തേക്ക് മറ്റ് പലരുടെയും പേരുകള്‍ ഉയര്‍ന്നിരുന്നെങ്കിലും ഒരു ഗ്രൂപ്പിലും പെടാത്ത ശ്രീധരന് പിള്ളയ്ക്കാണ് മുന്‍തൂക്കം നൽകുന്നത്.
Also Read: സംസ്ഥാനത്ത് മരിച്ചവരും റേഷൻ വാങ്ങുന്നുവെന്ന് റിപ്പോർട്ട്
നേരത്തെ പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണറായതോടെ ബിജെപിയുടെ അധ്യക്ഷ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുൻപാണ് കുമ്മനം മിസോറാം ഗവര്‍ണറായത്. ഇതോടെ കഴിഞ്ഞ രണ്ട് മാസമായി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ശ്രീധരന് പിള്ളയെ പ്രസിഡന്റായി ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് പ്രമുഖ പത്രങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments