KeralaLatest News

കോടിയേരി ബാലകൃഷ്ണനെതിരെ എസ് ഡി പി ഐ യുടെ വക്കീല്‍ നോട്ടീസ്

കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എസ് ഡി പി ഐ വക്കീല്‍ നോട്ടീസ് അയച്ചു.’ഐ എസിന്റെ ഇന്ത്യന്‍ പതിപ്പാണ് എസ് ഡി പി ഐ’ എന്ന കോടിയേരിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് വക്കീല്‍ നോട്ടീസ് .ഉന്നയിച്ച ആരോപണത്തിന് തെളിവുണ്ടെങ്കില്‍ എന്‍ഐഎക്ക് കൈമാറുവാന്‍ കോടിയേരി തയ്യാറാകണമെന്ന് നോട്ടീസില്‍ എസ് ഡി പി ഐ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, അതിനോട് ഇതുവരെ കോടിയേരി പ്രതികരിച്ചിട്ടില്ലെന്നും ഉത്തരവാദപ്പെട്ടവര്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ നിയമനടപടി ശക്തമാക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. തുളസീധരന്‍ പള്ളിക്കലാണ് അഡ്വ.റഫീഖ് പുളിക്കലകത്ത് മുഖേന നോട്ടീസയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button