തിരുവനന്തപുരം : കേരളത്തിലുടനീളമുള്ള ജില്ലാ ബാങ്കുകളെ ഏകോപിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സർക്കാരിന്റെ നീക്കം അനിശ്ചിതത്വത്തിൽ. സഹകരണ ബാങ്കിന്റെ സാമ്പത്തിക ബാധ്യതയാണ് ഇതിന് തടസമാകുന്നത്.
ആർബിഐ അനുമതി കിട്ടിയാൽ ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്കാക്കാനായിരുന്നു ലക്ഷ്യം. അതിനുവേണ്ടി 14 ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളെയും കഴിഞ്ഞ വർഷം ഏപ്രിലിൽ സർക്കാർ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിട്ടവയിൽ 13 ജില്ലാ ബാങ്കുകളും ലാഭത്തിലായിരുന്നു. സംസ്ഥാന സഹകരണ ബാങ്ക് ആകട്ടെ കോടികളുടെ നഷ്ടത്തിലും.
Read also:പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ലാഭത്തിൽ പോയ ജില്ലാ ബാങ്കുകളെ നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുന്നത് റിസർവ് ബാങ്ക് ചട്ടത്തിന് വിരുദ്ധമാണ്.സംസ്ഥാന സഹകരണ ബാങ്കിന് നബാർഡ് നൽകിയ കോടികളുടെ വായ്പയുണ്ട്. അതിന്‍റെ ബാധ്യത ആര് ഏറ്റെടുക്കുമെന്നാണ് നബാർഡ് റിസർവ് ബാങ്കിനോട് ചോദിക്കുന്നത്. റബ്കോ പോലുള്ള സഹകരണ സ്ഥാപനങ്ങളുടെ കിട്ടാക്കടം വേറെ. സാമ്പത്തിക ബാധ്യത കണ്ട് ധനവകുപ്പും ഇക്കാര്യത്തിൽ മൗനംപാലിക്കുന്നു.
Post Your Comments