ന്യൂഡൽഹി: ഏറെ സവിശേഷതകളുള്ള തങ്ങളുടെ പുതിയ മോഡൽ സ്മാർട്ഫോൺ അവതരിപ്പിക്കാനൊരുങ്ങി ഓപ്പോ. ഓപ്പോ ആര് 17 എന്ന് പേരിട്ടിരിക്കുന്ന സ്മാർട്ഫോൺ പത്ത് ജിബി റാം മെമ്മറിയുമായി എത്തുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഫോണിന്റെ മറ്റു സവിശേഷതകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല. ചൈനയില്‍ നടന്ന ഒരു പരിപാടിയിലാണ് ഓപ്പോയുടെ പുതിയ ഫോണിന്റെ ടീസര്‍ പ്രദര്‍ശിപ്പിച്ചത്. ഉടനെ തന്നെ ഫോൺ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ നീക്കം.
Post Your Comments