ഇന്ത്യന്‍ ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം
മുംബയ്: ഇന്ത്യന്‍ ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. എസ്.ബി.ഐ, ഒ.എന്‍.ജി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഒ.സി, റിലയന്‍സ്, ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ് കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി എയര്‍ടെല്‍, ടി.സി.എസ് തുടങ്ങിയ ഓഹരികള്‍ വില ഉയര്‍ന്നു.
Also Read : ഓഹരി വിപണി കുതിക്കുന്നു: ആശ്വസിച്ച് നിക്ഷേപകര്‍
ബോംബെ സൂചികയായ സെന്‍സെക്‌സ് 71.48 പോയിന്റ് ഉയര്‍ന്ന് എക്കാലത്തെയും മികച്ച നിലയായ 37,408ലാണ് വ്യാപാരം നടത്തുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 24 പോയിന്റ് ഉയര്‍ന്ന് 11,302ലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം കൊടക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ്, ഐ.ടി.സി, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
Post Your Comments