Latest NewsIndia

കട്ടിലില്‍ ബന്ധനസ്ഥരായി ലൈംഗിക ബന്ധം : പിന്നെ പെട്രോളൊഴിച്ച് തീ കത്തിച്ച് കൊലപ്പെടുത്തി : ക്രൂരമായ കൊലപാതകത്തിനു പിന്നില്‍

വിജയവാഡ: കട്ടിലില്‍ ബന്ധനസ്ഥരായുള്ള ലൈംഗിക ബന്ധത്തിനു ശേഷം യുവാവിനെ കാമുകി പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്തി. വിജയവാഡയിലെ ചൗതാപ്പള്ളി ഗ്രാമത്തിലാണ് സംഭവം.. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ക്രൂരമായ കൊലയില്‍ കലാശിച്ചത്.

ഷെയ്ഖ് ഷബീര്‍ എന്ന 32കാരനെ ഷക്കീര എന്ന 28കാരിയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.  കട്ടിലില്‍ ബന്ധനസ്ഥരായുള്ള ലൈംഗിക ബന്ധത്തില്‍ ഇരുവരും ഏര്‍പ്പെടുക പതിവായിരുന്നു. ഇതിനു ശേഷമാണ് യുവതി ക്രൂരകൃത്യം ചെയ്തത്.

പൗള്‍ട്രി ഫാം കച്ചവടത്തില്‍ പങ്കാളികളായ ഇരുവരും തമ്മില്‍ കഴിഞ്ഞ എട്ട് മാസമായി സാമ്പത്തിക തര്‍ക്കം നിലനിന്നിരുന്നു. ശനിയാഴ്ച രാത്രി ഇരുവരും കണ്ടുമുട്ടുമ്പോള്‍ ഷബീറിനെ വധിക്കാന്‍ ഷക്കീര നേരത്തെ പദ്ധതി ഇടുകയായിരുന്നു. ഇതിനായി പെട്രോളുമായാണ് ഷക്കീര ഫാമിലെത്തിയത്.

രാവിലെ ഫാമിലെ തൊഴിലാളികള്‍ എത്തിയതിന് ശേഷമാണ് കൊലപാതകം നടന്ന കാര്യം അറിയുന്നത്. തൊഴിലാളികള്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പിന്നാലെ പൊലീസില്‍ കീഴടങ്ങി ഷക്കീര കുറ്റം സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button