KeralaLatest News

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു: പ്രധാന മുന്നറിയിപ്പുകള്‍ ഇങ്ങനെ

ചെറുതോണി: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. രാവിലെ 2394.58 അടിയായി ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ജലനിരപ്പ് 2395 അടിയിലെത്തിയാലുടന്‍ കെഎസ്‌ഇബി ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും. ജലനിരപ്പ് 2399 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ട് നല്‍കും.പെരിയാറിന്റെ തീരത്ത്, അപകടമേഖലയില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിപ്പാര്‍പ്പിക്കുന്നത് ഈ ഘട്ടത്തിലാണ്.24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനാണു തീരുമാനം.

അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച്‌ ഊഹാപോഹങ്ങള്‍ പരത്തരുതെന്നും, അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്തേണ്ടി വന്നാല്‍ ഇതുസംബന്ധിച്ച മുന്നറിയിപ്പ് ഔദ്യോഗികമായി മാധ്യമങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും നല്‍കുമെന്നും എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുല്ല അറിയിച്ചിരുന്നു.

കരസേന, നാവികസേന, വായുസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവ ജാഗരൂകരായി ഇരിക്കുവാനുള്ള സന്ദേശം നല്‍കിയിട്ടുണ്ടെന്നും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വായു സേനയുടെ ഒരു എംഐ17വി ഹെലികോപ്ടറും എഎല്‍എച്ച്‌ ഹെലികോപ്ടറും സദാ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നും, നാവികസേനയും കരസേനയുടെയും നാല് കമ്പനി പട്ടാളക്കാരെയും വിന്യസിക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും കലക്ടര്‍ വ്യക്തമാക്കി.

Don’t miss: ഡാം തുറന്നാല്‍ ഏറ്റവും അധികം വെള്ളം കയറുക ഈ പ്രദേശങ്ങളിൽ :ചെറുതോണി അണക്കെട്ടില്‍ നാളെ ട്രയല്‍ റണ്‍

ജനങ്ങൾക്കുള്ള മുന്നറിയിപ്പുകൾ ഇങ്ങനെ:

* അണക്കെട്ട് തുറക്കേണ്ടിവന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

* 2013-ല്‍ ഇടമലയാര്‍ തുറന്നുവിട്ടപ്പോള്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഇത്തവണയും വെള്ളമെത്താന്‍ സാധ്യതയുണ്ട്.

* ഷട്ടര്‍ തുറന്നശേഷം ആരും നദി മുറിച്ചുകടക്കാന്‍ പാടില്ല. പാലങ്ങളിലും നദിക്കരയിലും കൂട്ടംകൂടി നില്‍ക്കുകയോ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്.

* നദിയില്‍ ഒരാവശ്യത്തിനും ഇറങ്ങരുത്.

* പ്രധാനപ്പെട്ട രേഖകള്‍, ആഭരണങ്ങള്‍, വിലപിടിപ്പുള്ള സാധനങ്ങള്‍ എന്നിവ വീട്ടിലെ എളുപ്പം എടുക്കാന്‍പറ്റുന്ന ഉയര്‍ന്നസ്ഥലത്ത് സൂക്ഷിക്കുക.

* ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങള്‍ വീട്ടില്‍ എല്ലാവരോടും പറഞ്ഞിരിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ പുറത്തുപോയവരെ കാത്തുനില്‍ക്കാതെ വീടുവിട്ടിറങ്ങണം.

* സുരക്ഷിതമെന്ന് നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് സ്വമേധയാ മാറാന്‍ തയ്യാറാകണം.

* വെള്ളം കെട്ടിടത്തില്‍ പ്രവേശിച്ചാല്‍ മെയിന്‍ സ്വിച്ച്‌ ഓഫാക്കുക.

* വീട്ടില്‍ രോഗികളോ, അംഗപരിമിതരോ ഭിന്നശേഷിക്കാരോ പ്രായമായവരോ കുട്ടികളോ ഉണ്ടെങ്കില്‍ അവരെ ആദ്യം മാറ്റണം. സഹായം ആവശ്യമുണ്ടെങ്കില്‍ നേരത്തേ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം.

* വാഹനങ്ങള്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം.

* വളര്‍ത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം. അല്ലെങ്കില്‍ അഴിച്ചുവിടണം.

* രക്ഷാപ്രവര്‍ത്തനത്തിന് പരിശീലനം ലഭിച്ചവര്‍ മാത്രം ഇറങ്ങുക.

* പരിഭ്രാന്തരാവുകയോ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യരുത്.

*എമര്‍ജന്‍സി കിറ്റ്

9നദിക്കരയോടുചേര്‍ന്ന് താമസിക്കുന്നവരും മുമ്ബ് വെള്ളംകയറിയ പ്രദേശങ്ങളിലുള്ളവരും അടിയന്തരസാഹചര്യം നേരിടാനുള്ള സാമഗ്രികള്‍ (എമര്‍ജന്‍സി കിറ്റ്) കരുതണം. മൊബൈല്‍ ഫോണ്‍, ടോര്‍ച്ച്‌, അരലിറ്റര്‍ വെള്ളം, ഒരു പാക്കറ്റ് ഒ.ആര്‍.എസ്. ലായനി, അവശ്യമരുന്ന്, മുറിവിനുള്ള മരുന്ന്, കപ്പലണ്ടി, ഈന്തപ്പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, ചെറിയ കത്തി, ക്ലോറിന്‍ ഗുളിക, ആന്റിസെപ്റ്റിക് ലോഷന്‍, അത്യാവശം പണം എന്നിവയാണ് കിറ്റിലുണ്ടാകേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button