KeralaLatest News

തട്ടിക്കൂട്ട് തട്ടുകടകളുടെ കാലം കഴിഞ്ഞു ; ഇനിയെല്ലാം ഹൈടെക്

കണ്ണൂര്‍: കേരളത്തിലെ തട്ടുകടകൾ ഇനി മിന്നിത്തിളങ്ങും. വിദേശികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പും കുടുംബശ്രീയും ചേർന്ന് തട്ടുകടകൾ ഹൈടെക് രീതിയിലേക്ക് മാറ്റുന്നു. ഭക്ഷണം വിളമ്പാന്‍ ഏപ്രണും തലപ്പാവുമണിഞ്ഞ സുന്ദരികളും സുന്ദരന്മാരുമുണ്ടാവും.

ഇതിനായി ആദ്യഘട്ടമെന്ന നിലയില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലെ യുവാക്കള്‍ക്ക് പരിശീലനം നൽകിവരികയാണ്. നിലവില്‍ തട്ടുകടകള്‍ നടത്തുന്നവര്‍ക്കും പുതുതായി മുന്നോട്ട് വരുന്നവര്‍ക്കും പരിശീലനം നല്‍കും. രണ്ടാംഘട്ടത്തില്‍ സ്ത്രീകളെയും പരിശീലിപ്പിക്കും. കുടുംബ സമേതം ഭക്ഷണം കഴിക്കാനുള്ള സൗകര്യമുറപ്പാക്കിയായിരിക്കും നവീകരണം. ഹൈടെക് അടുപ്പുകളിലാവും പാചകം.

Read also:തിരുവനന്തപുരം നിസാന്‍ ഹബ്ബില്‍ നിരവധി തൊഴിലവസരങ്ങള്‍ : ഇപ്പോള്‍ അപേക്ഷിക്കാം

കോട്ടയം, ആലപ്പുഴ, തൊടുപുഴ, മൂവാറ്റുപുഴ, കൊടുങ്ങല്ലൂര്‍, വടക്കാഞ്ചേരി, തൃപ്പുണിത്തുറ, ചാലക്കുടി, കൊയിലാണ്ടി, മലപ്പുറം നഗരസഭകളിലാണ് പരിശീലനം നല്‍കുന്നത്. ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസാണ് (കിറ്റ്സ് )ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയുടെ ഭാഗമായി പരിശീലനം നല്‍കുന്നത്.

ഭക്ഷണം പാകം ചെയ്യുമ്പോഴും വിളമ്പുബോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരിസരശുചിത്വം ഉറപ്പാക്കാന്‍ മാലിന്യസംസ്‌കരണ രീതികളും പരിചയപ്പെടുത്തും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ‘കിറ്റ്സ് ‘ സര്‍ട്ടിഫിക്കറ്റ് നല്‍കും.

shortlink

Post Your Comments


Back to top button