തിരുനെല്ലി: കനത്ത മഴയില്‍ ഏക ആശ്രയമായിരുന്ന താത്ക്കാലിക പാലം ഒലിച്ചുപോയതോടെ പുറം ലോകവുമായി ഒറ്റപ്പെട്ട് കഴിയുന്നത് നൂറോളം കുടുംബങ്ങള്‍.
തിരുനെല്ലി നിട്ടറയിലെ താല്‍ക്കാലിക പാലവും ഒലിച്ചുപോയതോടെയാണ് ഇവര്‍ പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. . നേരത്തെ ഉണ്ടായിരുന്ന പാലം മഴയില്‍ ഒലിച്ചുപോയതോടെയാണ് താല്‍ക്കാലിക മരപ്പാലം നിര്‍മ്മിച്ചിരുന്നത്.
പാലത്തിന്റെ ചെറിയഭാഗം മാത്രമാണ് ഇപ്പോള്‍ പുഴയ്ക്ക് നടുവിലായി ബാക്കിയുള്ളത്. മരത്തടികള്‍ കൊണ്ട് താല്‍ക്കാലികമായി നിര്‍മ്മിച്ച ഈ നിട്ടറപാലമാണ് കരിമം, നിട്ടറ, ചിന്നടി, വെള്ളറോടി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മറുകരയെത്താനുള്ള ഏക ആശ്രയം. എന്നാല്‍, തിരുനെല്ലിയിലാകെ വ്യാപക നാശം വിതച്ച ശക്തമായ മഴയില്‍ നിട്ടറപാലത്തിന്റെ ഇരുവശവും ഒലിച്ചു പോവുകയായിരുന്നു.
Post Your Comments