Latest NewsIndia

18 കാരനൊപ്പം ഇറങ്ങിപ്പോയ 16 കാരിയ്ക്ക് സംഭവിച്ചത് : നാലുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി•പതിനാറുകാരിയെ വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ച ഒരു സ്ത്രീയുള്‍പ്പെടെ നാലുപേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. രവി (32) റിങ്കി (20) മുകേഷ് (36) അഭിഷേക് (18) എന്നിവരാണ്‌ അറസ്റ്റിലായത്.

16 കാരിയെ തട്ടിക്കൊണ്ട് പോയതിന് ഡല്‍ഹി സുല്‍ത്താന്‍പുരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡി.എസ്.പി (ഔട്ടര്‍ ഡല്‍ഹി) സെജു പി കുരുവിള പറഞ്ഞു.

അഭിഷേകിനൊപ്പമായിരുന്നു പെണ്‍കുട്ടിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ജൂലൈ 21 ന് പെണ്‍കുട്ടി മാതാവിനെ ബന്ധപ്പെടുകയും താന്‍ രോഹിണിയില്‍ ഉണ്ടെന്ന് അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ മാതാവ് പെണ്‍കുട്ടിയെയും കൂട്ടി ആശുപത്രിയില്‍ എത്തുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മൊഴി രേഖപ്പെടുത്തി.

അഭിഷേക് തന്നെ പ്രലോഭിപ്പിച്ച് ഹരിദ്വാറില്‍ എത്തിച്ചശേഷം അവിടെ വച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. നാല് ദിവസത്തിന് ശേഷം ഡല്‍ഹിയിലേക്ക് മടങ്ങി. ഓള്‍ഡ്‌ ഡല്‍ഹി റെയില്‍വേ സ്റ്റേഷനിന്‍ പ്ലാറ്റ്ഫോമിലായിരുന്നു താമസം. ഇവിടെ വച്ച് രവിയെ കണ്ടുമുട്ടി. അയാള്‍ പെണ്‍കുട്ടിയ്ക്ക് ജോലിയും പാര്‍പ്പിടവും വാഗ്ദാനം ചെയ്ത് ഗാസിയാബാദിലെ അയാളുടെ വീട്ടിലെത്തിച്ചു. പിറ്റേദിവസം ഉടനെ മടങ്ങിവരാമെന്ന് പറഞ്ഞ് അഭിഷേക് രവിയോടൊപ്പം പുറത്തേക്ക് പോയി. ആ രാത്രി, പെണ്‍കുട്ടിയേയും രവിയേയും തനിച്ചാക്കി രവിയുടെ ഭാര്യ റിങ്കിയും വീട്ടില്‍ നിന്ന് പുറത്തേക്ക് പോയി. തുടര്‍ന്ന് രവി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പിറ്റേന്ന് രാവിലെ റിങ്കി മടങ്ങിയെത്തിയപ്പോള്‍ പെണ്‍കുട്ടി താന്‍ രാത്രി നേരിട്ട ദുരനുഭവം മുഴുവന്‍ പറഞ്ഞെങ്കിലും അവര്‍ അത് ചെവിക്കൊണ്ടില്ല.

റിങ്കി പെണ്‍കുട്ടിയ്ക്ക് ഭക്ഷണം നല്‍കിയതിന് പിന്നാലെ അവള്‍ ബോധരഹിതയായി വീണു. തുടര്‍ന്ന് ഇന്തെസാര്‍, ഹീന എന്നിങ്ങനെ രണ്ടുപേര്‍ എത്തുകയും പെണ്‍കുട്ടിയെ രവിയുടെ വീട്ടില്‍ നിന്നും രോഹിണിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇവിടെ വച്ച് ഇവര്‍ പെണ്‍കുട്ടിയെ അശോക്‌ ഗോയല്‍ എന്നയക്ക് കൈമാറി. സഹായികളായ രോഹിത്, മുകേഷ് എന്നിവരുടെ സഹായത്തോടെ ഗോയല്‍ പെണ്‍കുട്ടിയെ അയാളുടെ സ്പായില്‍ തടങ്കലിലാക്കി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു. സ്പായിലെ ഇടപാടുകാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും ഇവര്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതായി ഡി.സി.പി പറഞ്ഞു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും അഭിഷേകിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റുള്ളവരെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. അശോക്‌ ഗോയല്‍, ഇന്തെസാര്‍, ഇയാളുടെ ഭാര്യ ഹീന, ഇവരുടെ ബന്ധു വിക്കി എന്നിവര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button