Latest NewsIndia

പശു മാത്രമല്ല ആടും അമ്മയാണ്, ആരും ആട്ടിറച്ചി കഴിക്കരുത്; പുതിയ പ്രസ്താവനയുമായി ബിജെപി നേതാവ്

കൊല്‍ക്കത്ത: പശു മാത്രമല്ല ആടും അമ്മയാണ്, ആരും ആട്ടിറച്ചി കഴിക്കരുത്, പുതിയ പ്രസ്താവനയുമായി ബിജെപി നേതാവ്. ബിജെപി ബംഗാള്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ് ആണ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ആടുകളെ അമ്മയായാണ് ഗാന്ധിജി കണ്ടതെന്നും ഹിന്ദുകള്‍ ആട്ടിറച്ചി കഴിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഗാന്ധിജിയോ ചന്ദ്രകുമാറിന്റെ മുത്തച്ഛനോ ആടുകളെ അമ്മയായി കാണണമെന്ന് പറഞ്ഞിട്ടില്ലെന്നും ഹിന്ദുക്കളുടെ സംരക്ഷകനാണ് താനെന്ന് ഗാന്ധിജി ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ലെന്നും ചന്ദ്രബോസിന് മറിപടിയെന്നോണം പ്രതിഷേധക്കാര്‍ ട്വീറ്റുമായി രംഗത്തെത്തി. ചന്ദ്രകുമാര്‍ ബോസ് സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗം കൂടിയാണ്.

Also Read: ക്രിക്കറ്റ് താരങ്ങളോ കലാകാരന്മാരോ ബോംബ് എറിയാന്‍ വന്നിട്ടില്ല; പാകിസ്താന്‍ കലാകാരന്മാരെ പിന്തുണച്ച് പരേഷ് റാവല്‍

ചന്ദ്രകുമാര്‍ ബോസ് പറയുന്നതിങ്ങനെ: ”എന്റെ മുത്തച്ഛനായ ശരത് ചന്ദ്രബോസിന്റെ കൊല്‍ക്കത്തയിലെ വീട്ടില്‍ ഗാന്ധിജി താമസിച്ചിട്ടുണ്ട്. അന്നദ്ദേഹം ആട്ടിന്‍പാല്‍ ആവശ്യപ്പെട്ടു. അതിനായി രണ്ട് ആടുകളെ കൊണ്ടുവന്നു. ഹിന്ദുക്കളുടെ സംരക്ഷകനായ ഗാന്ധി, ആടുകളുടെ പാല്‍ കുടിക്കുന്നതിലൂടെ അവരെ അമ്മയായാണ് കണ്ടിരുന്നത്. അതുകൊണ്ട് ഹിന്ദുക്കള്‍ മട്ടന്‍ കഴിക്കുന്നത് നിര്‍ത്തണം” എന്നായിരുന്നു ചന്ദ്രകുമാര്‍ ബോസിന്റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button