ന്യൂയോര്‍ക്ക്•ഓഹരിവിലയിടിവിലൂടെയുണ്ടായ സാമ്പത്തിക നഷ്ടം മറച്ചുവെച്ചെന്ന പരാതിയില്‍ ഫേസ്ബുക്കിനെതിരെ കേസ്. ഓഹരിയുടമയായ ജയിംസ് കാകൗരിയാണ് ഫേസ്ബുക്കിനെതിരെ കോടതിയെ സമീപിച്ചത്. ഫേസ്ബുക്കിന്റെ ഓഹരിത്തകര്‍ച്ചയിലൂടെ ഓഹരിയുടമകളുടെ 12,000 കോടി ഡോളര്‍ നഷ്ടപ്പെട്ടുവെന്നാണു കണക്ക്.
ബുധനാഴ്ച മുതലാണ് ഫേസ്ബുക്കിന്റെ വരുമാന നഷ്ടക്കണക്കുകള്‍ പുറത്തു വന്നു തുടങ്ങിയത്. ഫേസ്ബുക്കിന്റെ ഓഹരികള്‍ക്ക് 19% വരെയാണ് വിലയിടിവുണ്ടായത്. ഉപയോക്താക്കളുടെ വ്യക്തിവിവരം ചോര്‍ത്തിയ സംഭവത്തില്‍ വിവിധ രാജ്യങ്ങളില്‍ കേസുകള്‍ നേരിടുന്ന സോഷ്യല്‍ മീഡിയ ഭീമന് ഓഹരി വിലയിടിവും കനത്ത ആഘാതമായിരിക്കുകയാണ്.
Post Your Comments