ചെറുതോണി: ജനങ്ങളില്‍ ആശങ്ക വിതച്ചുകൊണ്ട് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 2393 അടിയാണ് ഇന്നത്തെ ജലനിരപ്പ്. രണ്ട് അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശമിച്ചെങ്കിലും ശക്തമായ നീരൊഴുക്ക് തുടരുന്നതിനാലാണ് ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്.
Also Read: ജൂലൈ 30 ലെ ഹര്‍ത്താല്‍ തള്ളിക്കളയണം-ഹര്‍ത്താല്‍ വിരുദ്ധ മുന്നണി
2403 അടി സംഭരണശേഷിയാണ് ഇടുക്കി ഡാമിനുള്ളത്. അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി ഉയർന്നാൽ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തും. ഇതിന് മുൻപ് 1992ലാണ് ഇടുക്കി അണക്കെട്ട് തുറന്നുവിട്ടിട്ടുള്ളത്.
Post Your Comments